കൊല്ലം അഞ്ചാലുംമൂട് ജിഎച്ച്എസില്‍ അധ്യാപകൻ പ്ലസ്ടു വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. അധ്യാപകനെ സസ്പെൻഡ് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകനെ കുട്ടിയാണ് ആദ്യം തല്ലിയത്. വിദ്യാർത്ഥിയെ പിന്നീടാണ് തല്ലിയത്. അധ്യാപകനെ തല്ലിയാലും വിദ്യാർത്ഥിയെ തല്ലാൻ പാടില്ല എന്നുള്ളതാണല്ലോ നമ്മുടെ രീതി. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്നുകണ്ട് അധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *