കേരളത്തിൽ മുഴുവന്‍ സമയവും രാഷ്ട്രീയത്തിൽ പ്രവര്‍ത്തിക്കുമ്പോഴാണ് പി കെ ഫിറോസ് ദുബായില്‍ കമ്പനി ജീവനക്കാരനായി ജോലി ചെയ്യുന്നതെന്നും കേരള രാഷ്ട്രീയത്തിലെ മായാവിയാണ് പി കെ ഫിറോസെന്നും കെ ടി ജലീല്‍ എം എൽ എ. തന്റെ ആരോപണങ്ങള്‍ പികെ ഫിറോസ് നിഷേധിച്ചിട്ടില്ല. എല്ലാ ആരോപണങ്ങളും അദ്ദേഹം അംഗീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ രൂപയില്‍ അഞ്ചേകാല്‍ ലക്ഷം രൂപയാണ് ദുബായിലെ കമ്പനിയിൽ നിന്ന് പി കെ ഫിറോസ് ശമ്പളം പറ്റുന്നതായി രേഖയിലുള്ളത്. അഞ്ച് ലക്ഷം രൂപ മാസ ശമ്പളം കിട്ടാന്‍ എന്ത് ജോലിയാണ് പി കെ ഫിറോസ് ചെയ്യുന്നത്. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന ജോലിയെങ്കില്‍ എത്ര കോടിയുടെ ബിസിനസ് ആണ് അദ്ദേഹം നടത്തിയത്. അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 2021ല്‍ താനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വേളയില്‍ പി കെ ഫിറോസ് കാലാവധി ഉള്ള വിസ ഒഴിവാക്കിയിരുന്നു.
ദുബായില്‍ എവിടെയാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ ഓഫീസ് അദ്ദേഹം വ്യക്തമാക്കണം. തന്റെ അന്വേഷണത്തില്‍ അത്തരം ഒരു കമ്പനി ഓഫീസ് അറിയില്ല. കമ്പനിയുടെ രേഖയിൽ മൂന്നുപേരേയുള്ളൂ. മൂന്ന് മാനേജര്‍ മാത്രമുള്ള കമ്പനി. ഒരു ഓഫീസ് ഉണ്ടെങ്കില്‍ ഒരു തൂപ്പുകാരന്‍ എങ്കിലും കാണുമല്ലോ എന്നും cചോദിച്ചു. ഒരുപാട് രാജ്യങ്ങളിലെ തൊഴില്‍ വിസ ഉള്ള ആള്‍ എന്നാണ് ഫിറോസ് സമ്മതിച്ചത്. ലീഗിന്റെ ഏതെങ്കിലും നേതാക്കള്‍ക്ക് ഇങ്ങനെ ലോകരാജ്യങ്ങളില്‍ തൊഴില്‍ വിസയുണ്ടോ. ഏതെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കണം എന്നാണ് പി കെ ഫിറോസിന്റെ ഉപദേശം. അങ്ങനെയാണെങ്കില്‍ ആദ്യം ലീഗ് നേതാക്കളെയാണ് ഉപദേശിക്കേണ്ടത്. തന്നോട് ബിസിനസ് ചെയ്യാനാണ് ഉപദേശം. താന്‍ ഒരു കോളേജ് അധ്യാപകനായിരുന്നു.
പി കെ ഫിറോസ് നോമിനേഷന്‍ പേപ്പറില്‍ എഴുതിയത് ബിസിനസുകാരന്‍ എന്നല്ല. അഭിഭാഷകന്‍ എന്നാണ് സത്യവാങ്മൂലം നല്‍കിയത്. ഇത്രയും ബിസിനസ്സുള്ള ആള്‍ക്ക് നഷ്ടത്തിന്റെ കണക്കേ പറയാനുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 47 ലക്ഷം ബാധ്യത ഉണ്ടെന്നാണ് പറഞ്ഞത്. ആകെ വരുമാനം നാല് ലക്ഷത്തിൽ താഴെയെന്നാണ് അദ്ദേഹം പറയുന്നത്. ഇതൊന്നും അങ്ങനെ ഒത്തു പോകുന്നില്ലല്ലോ.
കൊപ്പത്തെ ഔട്ട്‌ലെറ്റ് അദ്ദേഹത്തിന്റെ ആണെന്ന് സമ്മതിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ ആക്കാത്തത് എന്താണ്. എല്ലാം ബിനാമി പേരില്‍ ആക്കിയത് എന്തുകൊണ്ടാണെന്നും പി കെ ഫിറോസ് നോമിനേഷന്‍ പേപ്പറില്‍ എഴുതിയത് ബിസിനസുകാരന്‍ എന്നല്ല. അഭിഭാഷകന്‍ എന്നാണ് സത്യവാങ്മൂലം നല്‍കിയത്. ഇത്രയും ബിസിനസ്സുള്ള ആള്‍ക്ക് നഷ്ടത്തിന്റെ കണക്കേ പറയാനുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 47 ലക്ഷം ബാധ്യത ഉണ്ടെന്നാണ് പറഞ്ഞത്. ആകെ വരുമാനം നാല് ലക്ഷത്തിൽ താഴെയെന്നാണ് അദ്ദേഹം പറയുന്നത്. ഇതൊന്നും അങ്ങനെ ഒത്തു പോകുന്നില്ലല്ലോ. കൊപ്പത്തെ ഔട്ട്‌ലെറ്റ് അദ്ദേഹത്തിന്റെ ആണെന്ന് സമ്മതിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ ആക്കാത്തത് എന്താണ്. എല്ലാം ബിനാമി പേരില്‍ ആക്കിയത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
