ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിര്‍ബന്ധമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ/ ഡിപ്ലോമ/ മറ്റു ഭാഷ കോഴ്‌സുകള്‍ എടുത്തവര്‍ക്കും ഇനിമുതല്‍ ബിരുദ പഠനത്തിന് അവസരം. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവര്‍ക്ക് ഇനി ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വര്‍ഷത്തിലേക്കും മൂന്ന് വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും പ്രവേശനം ലഭിക്കും.202728 അധ്യയന വര്‍ഷം മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുക. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും പുതിയ ഉത്തരവ് നടപ്പാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.
