തിരുവനന്തപുരം: വിവാദങ്ങളിൽ ആടിയുലഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ വിളിച്ച കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കാതെ ഷാഫി പറമ്പിൽ. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിൽ തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ നടന്ന യോഗത്തിൽ നിന്നാണ് വിട്ടുനിന്നത്.
ലൈംഗികാരോപണക്കേസിന് പുറമേ ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. വയനാട് ഡിസിസിയുമായി ബന്ധപ്പെട്ട ആത്മഹത്യയും തുടർ സംഭവങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
