കണ്ണൂരിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയശേഷം യുവാവ് ആത്മഹത്യ ചെയ്തു.ഭാര്യയെയും കുട്ടിയെയും വെട്ടി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കണ്ണൂർ കുടിയാൻമലയിലാണ് നാടിനെ നടുക്കിയ സംഭവം. ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്‍റെ വെട്ടേറ്റ് ഭാര്യ അഞ്ജു ആശുപത്രിയിലാണ്.

കുടുംബ വഴക്കാണ് ആക്രമണത്തിനും കൊലപാതകത്തിനും കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ അഞ്ജു അപകടനില തരണം ചെയ്തു. സതീശ്ശന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
സതീശന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍.

Leave a Reply

Your email address will not be published. Required fields are marked *