വഖഫ് നിയമ ഭേദഗതിയില്‍ സുപ്രീംകോടതി ഭാഗികമായി സ്റ്റേ പുറപ്പെടുവിപ്പിച്ചതില്‍ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. സുപ്രീംകോടതിയുടെ വിധി ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ച വലിയ പ്രതീക്ഷയാണെന്നും ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നാണ് വിധി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭൂമിയില്‍ മേലുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. പല ഏകാധിപത്യ വശങ്ങളും വിധിയോടുകൂടി ഇല്ലാതായിരിക്കുകയാണ്. മൗലിക അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധി. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ഉണ്ടെന്ന് കരുതി അടിസ്ഥാന സ്വഭാവങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കഴിയില്ല. അന്തിമ വിധിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാകും. വിഷയത്തിലെ ആശങ്ക ഒഴിഞ്ഞുമാറിയിരിക്കുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
