കുന്ദമംഗലം: കുന്ദമംഗലത്ത് പൊതുജനങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെ എയർ കണ്ടീഷൻഡ് ഹാൾ ഒരുക്കി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പഴയ രാജീവ് ഘർ സേവ ഓഡിറ്റോറിയം നവീകരിച്ചാണ് പുതിയ ഹാൾ ഒരുക്കുന്നത്.

നവീകരണത്തിന്റെ ഭാഗമായി എ സി സംവിധാനം, വിശാലമായ ഇരിപ്പിട ക്രമീകരണം, മെച്ചപ്പെട്ട ലൈറ്റിങ്, സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പ്രദേശവാസികൾക്ക് വിവാഹങ്ങൾ, സമ്മേളനങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഹാൾ ഉപയോഗിക്കാനാവും. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യം നിറവേറ്റി ഒരുക്കിയ പദ്ധതിയെന്ന നിലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഈ സംരംഭം വലിയ സ്വീകരണം നേടിയിട്ടുണ്ട്.

മൂന്നൂറിലധികം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാൾ 65 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തീകരിക്കുന്നത്. നവീകരിച്ച ഹാൾ ഉടൻ തന്നെ ജനങ്ങൾക്ക് തുറന്നു കൊടുക്കാൻ സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *