ഏ​റ്റു​മാ​നൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും സ്വ​ർ​ണ രു​ദ്രാ​ക്ഷ​മാ​ല ത​ന്നെ​യാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്. 81 മു​ത്തു​ള്ള മാ​ല ക​വ​ർ​ന്ന് 72 മു​ത്തു​ക​ളു​ള്ള മാ​ല പ​ക​രം വ​ച്ചു. ര​ജി​സ്റ്റ​റി​ൽ പു​തി​യ മാ​ല ചേ​ർ​ത്ത​ത് സം​ഭ​വം വി​വാ​ദ​മാ​യ​തി​നു​ശേ​ഷ​മാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ നേരത്തെ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മാല നഷ്ടപ്പെട്ട വിവരം യഥാസമയം ബോർഡിനെ അറിയിക്കാത്തതിനാണ് ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുത്തത്. മാല അല്ല 9 മുത്തുകൾ മാത്രമാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു തിരുവാഭരണം കമ്മീഷണർ അജിത് കുമാർ ദേവസ്വം ബോർഡിന് നൽകിയ റിപ്പോർട്ട്.
ഭ​ഗ​വാ​ന്‍റെ വി​ഗ്ര​ഹ​ത്തി​ൽ സ്ഥി​ര​മാ​യി ചാ​ർ​ത്തി​യി​രു​ന്ന​താ​ണ് രു​ദ്രാ​ക്ഷ​മാ​ല. വ​ലി​യ രു​ദ്രാ​ക്ഷ മ​ണി​ക​ളി​ൽ സ്വ​ർ​ണം​കെ​ട്ടി​ച്ച മാ​ല ര​ണ്ടു മ​ട​ക്കു​ക​ളാ​ക്കി​യാ​ണു ചാ​ർ​ത്തി​യി​രു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ വ​ഴി​പാ​ടാ​യി ന​ൽ​കി​യ​താ​ണ് ഈ ​മാ​ല.

ക്ഷേ​ത്ര​ത്തി​ലെ പു​തി​യ മേ​ൽ​ശാ​ന്തി​യാ​യി പ​ത്മ​നാ​ഭ​ൻ സ​ന്തോ​ഷ് ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ പൂ​ജാ​കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​സാ​മ​ഗ്രി​ക​ളും ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്നു ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം കെ​ട്ടി​യ മു​ത്തു​ക​ൾ ന​ഷ്ട​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സ് സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *