കോഴിക്കോട് : കോഴിക്കോട് ചേലക്കാട് വീടിന് നേരേ ബോംബെറിഞ്ഞെന്ന് പരാതി. ഇന്നലെ അർധരാത്രിയാണ് സംഭവം. കണ്ടോത്ത് അമ്മദിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.

നാടൻ ബോംബാണ് അജ്ഞാതർ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെയുള്ളവർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്. വീടിൻറെ ചുരിൽ തട്ടിയ വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *