സമൂഹമാധ്യമങ്ങളിലുടെ നടക്കുന്ന അധിക്ഷേപ പരാമർശങ്ങളില്‍ കെ ജെ ഷൈൻ ടീച്ചറുടെ പരാതിയില്‍ കോണ്ഗ്രസ് അനുകൂല വെബ് പോർട്ടലിനെതിരെ കേസെടുത്തു. സമൂഹമാധ്യമത്തിലൂടെസ്ത്രീത്വത്തെ അപമാനിക്കല്‍, ഐ ടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് ആലുവ റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്.

അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ ചാനലിനും പത്രത്തിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അഞ്ച് കോണ്‍ഗ്രസ് അനുകൂല പോര്‍ട്ടലുകള്‍ക്കെതിരെയും കേസെടുത്തു. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് കെ ജെ ഷൈന്‍ ടീച്ചര്‍ മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നല്‍കിയിരുന്നു. തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്ന് ഷൈന്‍ ടീച്ചര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ജീര്‍ണ്ണത മൂലം തലയുയര്‍ത്താനാവാത്ത വലതു രാഷ്ട്രീയത്തെ രക്ഷിക്കാനായി തന്നെയും കുടുംബത്തെയും ചിലര്‍ കരുവാക്കുകയായിരുന്നു. സ്വന്തം നഗ്‌നത മറക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്വം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കാണ് ഷൈന്‍ ടീച്ചര്‍ രേഖാമൂലം പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *