അപൂർവങ്ങളിൻ അപൂർവമായ നിമിഷത്തിനാണ് ചണ്ഡിഗഡ് കർണാലിലെ വൃദ്ധ സദനം ഇന്ന് സാക്ഷ്യം വഹിച്ചത്. സാധാ വൃദ്ധരുടെ ഇടപെഴലുകൾ അല്ല, കഴിഞ്ഞ 54വർഷങ്ങളായി കാണാമറയത്ത് ആയിരുന്ന സഹോദരനെ കണ്ടെത്തി തിരിച്ചറിഞ്ഞ സ്നേഹ നിമിഷങ്ങളാണ് വൃദ്ധ സദനത്തിൽ നടന്നത്. കണ്ടുനിന്നവരിലും ആനന്ദത്തിന്റെ കണ്ണുനീർ പൊഴിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ വടകര മയ്യന്നൂർ സ്വദേശി അബ്ദുള്ളയും സഹോദരങ്ങളുമാണ് അവർ. 16ാം വയസ്സിൽ നാടുവിട്ട അബ്ദുള്ളക്കിന്ന് 70വയസുണ്ട് പ്രായം. മിസ്സിംഗ്‌ പേഴ്സൺ കേരള ഫൗണ്ടർ ഒ കെ എം അഷറഫിന് വന്ന ഒരു ഫോൺ കോളിലൂടെയാണ് അബ്ദുള്ളയെ കുടുംബത്തിന് കണ്ടെത്തനായത്.

1971 ൽ ഒരു പുലർകാലത്ത് അപ്രത്യക്ഷമായ 15കാരൻ അബ്ദുള്ള ഒരിക്കൽ വീട്ടുകാരോട് പറയാതെ വീട്ടിൽ നിന്ന് കാണാമറയത്തേക്ക് പോയെങ്കിലും കുറച്ചു കാലം കഴിഞ്ഞു തിരിച്ചു വന്നു. 16ാം വയസ്സിൽ വീണ്ടും കാണാതായി. മുമ്പത്തേത് പോലെ ഉടനെ തിരിച്ചെത്തുമെന്ന് കരുതി കാത്തിരുന്നെങ്കിലും ആളെത്തിയില്ല. വർഷങ്ങൾ കടന്നുപോയെങ്കിലും കുടുംബം അന്വേഷണം തുടർന്നു.

ഹരിയാനയിലെ കർണാലിൽ ഒരു 70 വയസ്സ് തോന്നിക്കുന്ന ഒരാൾ താമസിക്കുന്നുണ്ടെന്നും അയാൾ മലയാളിയാണെന്നും കോഴിക്കോട് സ്വദേശിയാണെന്നും ആയിരുന്ന ഹരിയാന പഞ്ചഗുള ആന്റി ഹ്യൂമൺ ട്രാഫികിങ് എസ് ഐ രാജേഷ് കോളിൽ അഷ്‌റഫിനോട് പറഞ്ഞത്. ഒരു വീഡിയോ ഷെയർ ചെയ്തിട്ടുണ്ടെന്നും എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കണമെന്നുമായിരുന്നു ഫോൺ കോളിന്റെ രത്നച്ചുരുക്കം. കഴിഞ്ഞ 6വർഷമായി അബ്ദുള്ള അവിടെയാണ്.
അഷറഫിന് ലഭിച്ച സൂചനകൾ വെച്ച് വടകര ഭാഗത്തെ ഗ്രൂപ്പുകളിലും മറ്റുമായി അരനൂറ്റാണ്ടിന് മുമ്പ് ഈ പ്രദേശത്തുനിന്നും കാണാതായവരെ കുറിച്ച് അന്വേഷണം നടത്തി. അറിയുന്നവർ അറിയുന്നവർ വിളിച്ചു, കൂടുതൽ വിവരങ്ങൾ നൽകി. സൂചനകളെല്ലാം ഒത്തുവന്നു. സഹോദരങ്ങൾ സുഹൃത്തുക്കളും അബ്ദുള്ളയെ വിളിച്ചു സംസാരിച്ചു. ആൾ അതുതന്നെയെന്നു ഉറപ്പുവരുത്താൻ സഹോദരങ്ങൾ നേരിട്ട് കർണാലിലെ വൃദ്ധസദനത്തിൽ എത്തി., നേരിൽ കണ്ട് ഉറപ്പിച്ചു. കണ്ടത് അബ്ദുള്ളയെ തന്നെയെന്ന്. ഉടനെ നാട്ടിലേക്ക് കൊണ്ടുവരാനാണ് തീരുമാനം.

2022 ൽ ആരംഭിച്ച മിസ്സിംഗ്‌ പേഴ്സൻ കേരള വാട്സ് അപ്പ് ഗ്രൂപ്പ് 3വർഷം പൂർത്തീകരിച്ച ഈ വേളയിൽ അബ്ദുള്ളക്ക് കുടുംബത്തെ കണ്ടെത്തി നൽകാനായത് ഏറ്റവും വലിയ നേട്ടമായി രേഖപെടുത്താമെന്ന് ഒ കെ എം അഷറഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *