സംഘപരിവാർ സംഘടനകൾ നാളെ പന്തളത്ത് സംഘടിപ്പിക്കുന്ന ബദൽ വിശ്വാസ സംഗമത്തിനും യുപി മുഖ്യമന്ത്രിയുടെ ആശംസ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശബരിമല സംരക്ഷണ സമ്മേളനത്തിന് ആശംസ നേർന്ന് സന്ദേശം അയച്ചു. അയ്യപ്പസ്വാമി ധർമ്മത്തിന്റെ സാരാംശം: ധർമ്മാനുസരിയായ ജീവിതത്തിന് സനാതന ധർമ്മം വഴികാട്ടുന്നു.

മാനുഷിക ചേതനയുടെ നിറദീപമാണത്.ഐക്യവും സാമൂഹിക മൈത്രിയും ശക്തിപ്പെടുത്താൻ സനാതന മൂല്യങ്ങളും സംസ്കാരവും വ്യാപിപ്പിക്കണം. ശബരിമല കർമ്മസമിതിയുടെ പരിശ്രമം പ്രശംസനീയമാണ്. ഭക്തരെ ദൈവീകതയിലേക്ക് ബന്ധിപ്പിക്കാൻ ശബരിമല സംരക്ഷണ സംഗമത്തിന് കഴിയട്ടെയെന്നും യോഗി ആദിത്യനാഥ് ആശംസിച്ചു.

നേരത്തെ സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിനും യുപി മുഖ്യമന്ത്രി ആശംസകൾ നേർത്തിരുന്നു. ധർമ്മത്തിന്റെ സംരക്ഷകനാണ് ഭഗവാൻ അയ്യപ്പനെന്ന് യോ​ഗി പറഞ്ഞു. അയ്യപ്പനെ ആരാധിക്കുന്നത് സന്മാർഗ്ഗ ജീവിതത്തിന്റെ പാതയ്ക്ക് വെളിച്ചം വീശുകയും, ഭക്തർക്ക് മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രചോദനം നൽകുകയും ചെയ്യുന്നു.

സമൂഹത്തിൽ സൗഹാർദ്ദം, ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് പുരാതന ഭാരതീയ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സംഗമം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പൂർണ്ണമായി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം കത്തിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *