തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും സിപിഐ(എം) മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് കെ. പി. സഹദേവന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
ബീഡിത്തൊഴിലാളികളുടെ അവകാശപോരാട്ടങ്ങളിലൂടെ പൊതുരംഗത്തെത്തി, ആറര പതിറ്റാണ്ടിലേറെക്കാലം പാവപ്പെട്ടവരുടെയും തൊഴിലാളി വർഗ്ഗത്തിന്റെയും അവകാശങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ധീരനായ പോരാളിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയിലെ ജയിൽവാസവും മർദ്ദനങ്ങളും അതിജീവിച്ച സഖാവിന്റെ ജീവിതം വരുംതലമുറകൾക്ക് ആവേശമായിരിക്കും.
തൊഴിലാളികളുടെ പ്രശ്നങ്ങൾ അതിൻറെ സൂക്ഷ്മതലത്തിൽ മനസ്സിലാക്കുകയും പരിഹാരം കണ്ടെത്താൻ ത്യാഗ സന്നദ്ധതയോടെ രംഗത്തിറങ്ങുകയും ചെയ്ത തൊഴിലാളി നേതാവാണ് അദ്ദേഹം. വർഷങ്ങളോളം അടുത്ത് ഇടപഴകാനും ഒന്നിച്ച് പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ സിഐടിയുവിനെയും എൽഡിഎഫിനെയും വർഷങ്ങളോളം മുൻനിരയിൽ നിന്ന് നയിച്ച സഖാവിൻറെ സംഭാവനകൾ പൊതു ജനാധിപത്യ പ്രസ്ഥാനങ്ങൾക്കാകെ മുതൽക്കൂട്ടാണ്.

സഖാവിന്റെ വേർപാടിൽ കുടുംബാംഗങ്ങൾക്കും പാർട്ടിക്കും തൊഴിലാളി സമൂഹത്തിനുമുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *