കുടുംബശ്രീയുടെ നേതൃത്വത്തിൽ തദ്ദേശീയ ജനതയുടെ വികസനം ലക്ഷ്യമിട്ടുള്ള ആനിമേറ്റർമാരുടെ ദ്വിദിന മേഖലാ സംഗമം തൊടുപുഴ പപ്പൂട്ടി ഹാളിൽ നടന്നു. തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസ്സി ആൻ്റണി സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻ ചാർജ് ജി.ഷിബു അധ്യക്ഷത വഹിച്ചു. എസ്.ഐ.എസ്.ഡി പ്രോഗ്രാം ഓഫീസർ ബി. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി.

അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ മനോജ് ബി. എസ്.മുഖ്യാതിഥിയായിരുന്നു. ട്രൈബൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലേത്ത് പരിപാടി വിശദീകരിച്ചു. തദ്ദേശീയ മേഖലയിലെ പ്രവർത്തനങ്ങൾക്കും കലാപരമായ കഴിവുകൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള പരിപാടിയിൽ വിവിധ സെഷനുകളും കലാവിരുന്നും ഉണ്ടായിരിക്കും.സെപ്റ്റംബർ 26 ന് സമാപിക്കുന്ന സംഗമത്തിൽ, ആനിമേറ്റർമാർക്കുള്ള പ്രത്യേക ശിൽപശാലകളും തദ്ദേശീയ ജനതയുടെ കലാപ്രകടനങ്ങളും അരങ്ങേറും.

തൊടുപുഴ നഗരസഭ സി.ഡി.എസ്. ചെയർപേഴ്‌സൺ സുഷമ ജോയി,
തൊടുപുഴ സി.ഡി.എസ്. മെമ്പർ സെക്രട്ടറി ദേവസേനൻ ജി. എസ്., കോട്ടയം എ.ഡി.എം.സി. പ്രകാശ്.ബി. നായർ, അഗളി പഞ്ചായത്ത്‌ പ്രസിഡന്റ് സരസ്വതി മുത്തുകുമാർ, എസ്.എ.പി.എം. ഡാനിയേൽ ലിബ്നി,
ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ സൂര്യ സി. എസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *