കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് വി.എം സുധീരൻ. നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്ന് കൂടികാഴ്ച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നടത്തിയ ചർച്ച ഫലം കണ്ടില്ല. സുധീരനെ നിർബന്ധിച്ച് തീരുമാനം മാറ്റാൻ താൻ ആളല്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.നേതൃത്വം എന്ന രീതിയിൽ തന്‍റെ ഭാഗത്തും വീഴ്‌ചകൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹത്തെ കണ്ട് ക്ഷമ ചോദിച്ചിട്ടുണ്ട്. സുധീരന്‍റെ തീരുമാനങ്ങൾ എന്നും ഉറച്ചതാണ്. അനുനയിപ്പിക്കാൻ അല്ല കൂടിക്കാഴ്ച നടത്തിയത്. ചർച്ച വ്യക്തിപരമാണെന്നും പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ല.’ കൂടികാഴ്ച്ചക്ക് ശേഷം സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *