മാടായി ഗവ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനും സാമൂഹ്യ- സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന ഇ ദാമോദരൻ മാസ്റ്ററുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പൊതു ദർശനം ഞായർ രാവിലെ 11 മണി മുതൽ അതിയടത്തുള്ള വീട്ടിൽ നടക്കും
സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവാണ് ഇ. ദാമോദരൻ മാസ്റ്റർ.
