നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് എതിരായ പി ചിദംബരത്തിന്റെ വിമര്‍ശനത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് . ചിദംബരത്തിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലം അറിയില്ല. കേരളത്തിലെ വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കളാണ്. പാലാ ബിഷപ്പിനെ തളളിപ്പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒബിസി മോർച്ച മുൻ ഉപാദ്ധ്യക്ഷൻ ഋഷി പൽപുവിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുളള ചടങ്ങിലാണ് സുധാകരന്റെ ഈ പ്രതികരണം.
വി.എം സുധീരനുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയിൽ രൂക്ഷമായ പ്രശ്നങ്ങളില്ലെന്ന് ചോദ്യത്തിന് മറുപടിയായി കെ.സുധാകരൻ പറഞ്ഞു. സുധീരന് അഭിപ്രായം പറയാൻ അവസരം നൽകിയെന്നും ആരെയും അകറ്റിനിർത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കെ.സുധാകരൻ അഭിപ്രായപ്പെട്ടു.
