തിരുപ്പൂരില്‍ ദാരിദ്യം മൂലം വില്‍പ്പന നടത്തിയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി പൊലീസ്. മറ്റൊരു കുടുംബത്തിനാണ് ദമ്പതികൾ കുഞ്ഞിനെ വിറ്റത്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്നലെയാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്.

മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ കണ്ടതിന് ശേഷം തങ്ങള്‍ ആ ദമ്പതികളെ സമീപിച്ചുവെന്ന് പൊലീസ് പറയുന്നു. അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മധുമോഗ്പാറയിലെ രഞ്ജിത് ചാക്മയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കര്‍ബൂക്ക് എസ് ഡി പി ഒ ഗമൻജോയ് റിയാങ് പറഞ്ഞു.

കുട്ടികളെ മറ്റൊരു കുടുംബത്തിന് നൽകാൻ നിയമപരമായ നടപടികൾ പാലിക്കേണ്ടതുണ്ടെന്ന് പൊലീസ് മാതാപിതാക്കളോട് പറഞ്ഞു. തത്കാലം കുഞ്ഞിനെ മാതാപിതാക്കള്‍ക്കൊപ്പം തന്നെ തിരിച്ചയച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ് ഈ കുഞ്ഞ്. പിതാവ് ഒരു കൂലിപ്പണിക്കാരനാണ്. ഇനി ഒരു കുഞ്ഞിനെ പോറ്റാനുള്ള ശേഷിയില്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റതെന്ന് കുടുംബം പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *