പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്.എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂരാണ് ഒരു വോട്ട്. ഒരു വോട്ട് അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലുമാണ്
പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത്
ബൂത്ത് -142
എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ : 1354
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1358
മൂവാറ്റുപുഴ മാറാടി പഞ്ചായത്ത്
ബൂത്ത് – 130
എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ- 1092
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1095
സിപിഐഎം പ്രവർത്തകർ ഇതിനെതിരെ പരാതി നൽകാനാണ് നീക്കം.ഇരട്ടവോട്ടിനെക്കുറിച്ച് തനിക്കും ഭാര്യയ്ക്കും അറിയില്ലെന്ന് എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു. ഇപ്പോള്‍ വോട്ടുണ്ടെന്ന് പറയുന്ന മാറാടിയില്‍ നിന്നും അഞ്ചു വര്‍ഷം മുന്‍പ് തങ്ങള്‍ താമസം മാറിയിരുന്നെന്നും എല്‍ദോസ് കുന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു
