സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി 86,000 കടന്നു. പവന് ചൊവ്വാഴ്ച 1040 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 86,760 രൂപയിലെത്തി. ഗ്രാമിന് 130 രൂപ വർധിച്ച് 10,845 രൂപയായി
ഒരു മാസത്തിനിടെ മാത്രം പവന്റെ വിലയിൽ 9120 രൂപയാണ് വർധനവുണ്ടായത്. സെപ്റ്റംബർ ഒന്നിന് 77,640 രൂപയായിരുന്നു പവന്റെ വില.
