നിലമ്പൂര്‍: സംസ്ഥാന സബ് ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ ഷിപ്പ് ചേലോട് എസ്.എ.യു.പി സ്‌കൂളില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 14ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് രണ്ട് ദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ ആധ്യക്ഷം വഹിച്ചു. സുവനീര്‍ പ്രകാശനം കരുളായി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍ നിര്‍വഹിച്ചു.

ഖോ-ഖോ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ജി. വിദ്യാധരന്‍പിള്ള, ബിജു, ജിഷ കാളിയത്ത്, ഡോ. കെ. കേശവദാസ്, സുരേഷ് കുമാര്‍ കളരിക്കല്‍, രവീന്ദ്രന്‍ വെള്ളയങ്ങാട്ട്, ജി. രാധാകൃഷ്ണന്‍, സജിത്ത്, വി.കെ ആനന്ദകൃഷ്ണന്‍, കെ.സി വേലായുധന്‍, പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ-സംസ്ഥാന സബ് ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ ഷിപ്പ് ചേലോട് എസ്.യു.പി സ്‌കൂളില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *