തിരുവനന്തപുരം: പട്ടം എസ്‌.യു.ടി. ആശുപത്രിയിൽ ചികിത്സക്കെത്തിയ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. സംഭവത്തിനുശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഭാസുരേന്ദ്രൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെയോടെയാണ് ആശുപത്രിയിലെ ഡയാലിസിസ് ചികിത്സാ കേന്ദ്രത്തിൽ വെച്ച് ദാരുണമായ സംഭവം നടന്നത്. ഡയാലിസിസ് ചികിത്സയ്ക്കായി എത്തിയതായിരുന്നു ജയന്തിയും ഭർത്താവ് ഭാസുരേന്ദ്രനും.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭാസുരേന്ദ്രൻ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാസുരേന്ദ്രൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *