തമിഴ്‌നാട്ടിൽ ക്ഷേത്ര പൂജാരി 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75-കാരനായ പ്രതി അറസ്റ്റിൽ. തിരുവലഞ്ചുഴിയിലുള്ള ഒരു പ്രശസ്ത ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ വിശ്വനാഥ അയ്യരാണ് അറസ്റ്റിലായത്.
പോക്സോ (POCSO) നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 8 നാണ് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ കുറ്റകൃത്യം നടക്കുന്നത്. പെൺകുട്ടി കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സമയത്ത് വഴിപാട് നടത്താനായി ഒറ്റയ്ക്ക് ഹുണ്ടി പ്രദേശത്തേക്ക് പോയപ്പോഴാണ് പൂജാരി മോശമായി പെരുമാറുന്നത്.
പൊലീസ് വിശദമായ അന്വേഷണം നടത്തിയത്തിന്റെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ സത്യമാണെന്ന് സ്ഥിരീകരിക്കുകയും പൂജാരിയെ പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
