ബസുകളിലെ അടക്കം എയർ ഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എയർ ഹോണുകൾ പിടിച്ചെടുക്കുന്നതിനായി സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നതിന് നിർദേശം നൽകി. പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം, അതിന് ശേഷം റോഡ് റോളർ കയറ്റി നശിപ്പിക്കണം എന്നാണ് ഉത്തരവിലുള്ളത്. ജില്ലാതല കണക്കുകളും മാധ്യമങ്ങൾക്ക് കൈമാറണം.

വിവിധ ജില്ലകളിൽ എയർഹോൺ ഉപയോഗം വ്യാപകമാണെന്നും ഉദ്യോഗസ്ഥർ സ്‌പെഷ്യൽ ഡ്രൈവിലൂടെ പരിശോധന നടത്തി പിടിച്ചെടുത്ത് നശിപ്പിക്കാനാണ് നിർദേശം. വാഹനങ്ങളിലെ എയർ ഹോൺ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19 വരെയാണ് സ്‌പെഷ്യൽ ഡ്രൈവിന് നിർദേശം നൽകിയത്.

കഴിഞ്ഞ ദിവസം കോതമംഗലത്ത് മന്ത്രിയുടെ പ്രസംഗത്തിനിടെ എയർ ഹോൺ മുഴക്കി ബസ് വന്നത് വിവാദമായിരുന്നു. അമിത വേഗതയിൽ എയർ ഹോണടിച്ച് ബസ് സ്റ്റാൻഡിലേക്ക് കയറി വന്ന ബസിന്റെ ഡ്രൈവർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദേശം നൽകിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *