പേരാമ്പ്രയില്‍ പോലീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ എറിഞ്ഞത് നാടന്‍ ബോംബാണെന്ന് കണ്ടെത്തി. വെടി മരുന്ന് ഗന്ധമുള്ള ചാക്ക് നൂലുകളും ഇരുമ്പു ചീളുകളും പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇവയുടെ ശാസ്ത്രീയ പരിശോധന നടത്തും. സംഭവത്തില്‍ ആക്രമണം നടത്തിയ 6 യുഡിഎഫ് പ്രവര്‍ത്തകരെ പിടികൂടി. പേരാമ്പ്ര പോലീസാണ് അക്രമി സംഘത്തില്‍പ്പെട്ടവരെ കസ്റ്റഡിയില്‍ എടുത്തത്.
പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ദുരൂഹത ആരോപിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജാഫര്‍ വാണിമേല്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എം പി രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രവര്‍ത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും എം പി യെ പരിക്കേല്‍പ്പിച്ചു എന്ന വ്യാജ വാര്‍ത്തയുണ്ടാക്കി സംസ്ഥാനത്ത് അക്രമം ഉണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
