തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് ബി എച്ച് എം എസ് നേടിയ ഡോ.ഷാദിയ ഫാത്തിമക്ക് ചൂലാംവയൽ യൂനിറ്റ് കോൺഗ്രസ് കമ്മറ്റിയുടെ സ്നേഹാദരവ് നൽകി. കെ.പി.സി.സി. ചൂലാംവയൽ: ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്താണ് ഉപഹാരം നൽകിയത്.
കെ.പി.സി.സി മെമ്പർ സുൽഫിക്കർ അലി, ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം,കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ, ഒ.സലിം, എ.കെ.ഷൗക്കത്തലി, ഓ കെ ഷൗക്കത്തലി, എ.പി. ഗോപാലൻ, എ.പി. മാധവൻ, ഓ എം റഷീദ്, സലിം തെക്കയിൽ എന്നിവർ സംബന്ധിച്ചു.
