കോട്ടയം: കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂർ എലക്കോടത്ത് കെ.എസ് രമണി (70) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഇ കെ സോമനെ (74) കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സോമൻ രണ്ടാമത്തെ മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും, ഈ സമയം ഉണർന്ന മൂത്ത മകൻ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. പഞ്ചായത്തംഗം വിവരം അറിയിച്ചതിനെ തുടർന്ന് കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *