കുന്ദമംഗലം ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ കൈരളി വായനശാലയിൽ നടത്തിയ ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പിൽ ഷുഗർ , പ്രഷർ തുടങ്ങിയ പരിശോധന നടത്തി – അമീബിക്ക് മസ്തിഷ്ക ജ്വരം എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപിക ക്ലാസെസടുത്തു.
ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് കെ.പി.സുരേന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു.
ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് സുചിത്ര , ആശ വർക്കർ ലിപ, പ്രിയ എന്നിവരും വായനശാല ഭാരവാഹികൾ എം. മാധവൻ, കെ.എം അശോകൻ എന്നിവരും സംസാരിച്ചു
