കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ നടൻ അനൂപ് ചന്ദ്രൻ. വിവാഹത്തിനും ചാവു കുളി അടിയന്തിരത്തിനും മാത്രം പോകലല്ല ഒരു എംപിയുടെ പണിയെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ പ്രശ്നങ്ങളിൽ പ്രതിസന്ധികളിൽ ഇടപെടുന്ന എം പിയെയാണ് ജനങ്ങള്‍ക്ക് ആവശ്യം. ആലപ്പുഴയിലെ എം പിയെ എൻ കെ പ്രേമചന്ദ്രൻ കണ്ടു പഠിക്കണമെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു.
കൊല്ലം ഇത്തിക്കരയി ദേശീയ പാതയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ റിലേ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയതായിരുന്നു നടൻ.
സിപിഐ എമ്മും കോൺഗ്രസും ബിജെപിയും ഒരു വേദിയിൽ ഒരുമിച്ചത് അവനവൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവനവനെ ഉള്ളു എന്ന തിരിച്ചറിവാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
