മലപ്പുറം: പാണ്ടിക്കാട് കാറിലെത്തിയ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യ ആസൂത്രകനടക്കം അഞ്ച് പേർ കൂടി പിടിയിൽ. ചാവക്കാട് തിരുവത്ര സ്വദേശികളായ ഷമീർ, നസ്രു, അകലാട് മൂന്നേനി സ്വദേശി സുഫീർ, ചൊവ്വന്നൂർ മരത്തൻകോട് സ്വദേശി അൻസാർ, തിരുനെല്ലൂർ പാവറട്ടി സ്വദേശി നജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.

ആഗസ്റ്റ് 12നാണ് പാണ്ടിക്കാട്ടെ പ്രവാസി വ്യവസായിയായ ഷമീറിനെ ഒരു സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ഷമീറിനെ ആദ്യം ചാവക്കാട്ടേക്കും പിന്നീട് കൊല്ലത്തെ രഹസ്യകേന്ദ്രത്തിലേക്കുമായിരുന്നു സംഘം തട്ടിക്കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *