രാജ്യത്ത് കോവിഡ് രോ​ഗികൾ കുറയുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 22,842 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 244 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,48,817 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 25,930 പേർ രോ​ഗമുക്തി നേടിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയർന്നു. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിൽ 2,70,557 പേരാണ് രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. 199 ദിവസത്തിനിടയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *