കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കെപിസിസി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെ കുറിച്ച് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വിശദീകരിച്ചു. തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ്‌ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുന്നൊരുക്കങ്ങളിൽ എഐസിസി നേതൃത്വം സംതൃപ്തിയും ചില മാറ്റങ്ങളും നിർദ്ദേശിച്ചു.

വയനാട് പുതിയ ഡിസിസി അധ്യക്ഷനെ നിയമിക്കുന്നതിന് മുമ്പ് കൂടിയാലോചന ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചക്ക വോട്ടിന് തോറ്റവരെ ജനറൽ സെക്രട്ടറിമാരാക്കി എന്നും നേതൃത്വത്തിനെതിരെ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു.

തിരഞ്ഞെടുപ്പ് നേരിടാൻ സംസ്ഥാന നേതൃത്വം തയാറാക്കിയ പ്ളാനിൽ എഐസിസി മാറ്റങ്ങൾ നിർദ്ദേശിച്ചു. ഒരുമിച്ച് നീങ്ങണമെന്ന് എഐസിസി അറിയിച്ചു. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനും എഐസിസി നിർദേശം നൽകി. ശബരിമലയിലെ സ്വർണപ്പാളി വിവാദം താഴെതട്ടിൽ സർക്കാരിനെ എതിരാക്കിയെന്ന് വ്യക്തമാക്കിയ സംസ്ഥാന നേതൃത്വം നിയമസഭാതെരഞ്ഞെടുപ്പിൽ യുഡിഎഫ് ന് അനുകൂല സാഹചര്യമെന്നും അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *