കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവം “നൂപുരം ’25 ” , 2025 ഒക്ടോബർ 25,30, 31, നവംബർ 1 തീയതികളിൽ നടക്കുo. 30 ന് വ്യാഴം വൈകുന്നേരം 4 ന് ഉദ്ഘാടന സമ്മേളനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂറിന്റെ അധ്യക്ഷതയിൽ അഡ്വക്കറ്റ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനവും സപ്ലിമെന്റ് പ്രകാശനവും നിർവഹിക്കും.
സിയോലാൽ ,എം സുഷമ, സുധാ കമ്പളത്ത്, എം ടി പുഷ്പ, റീന മാണ്ടിക്കാവ്,ശിവദാസൻ നായർ, സബിത സുരേഷ്, ശിവദാസൻ ബംഗ്ലാവിൽ , കിരൺ. എസ്, മുഹമ്മദ് റാഫി, എം. ശ്രീകല, അഷ്റഫ് കുരുവട്ടൂർ എന്നിവർ പ്രസംഗിക്കും. നവംബർ 1 ശനിയാഴ്ച വൈകുന്നേരം 4 -30ക്ക് സമാപന സമ്മേളനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ അഡ്വക്കേറ്റ്. വി പി എ . സിദ്ദീഖിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്യും.
അരിയിൽ അലവി, അശ്റഫ് കെ പി , ജോസഫ് തോമസ്, അബ്ദുൽ ജലീൽ സി, രാജൻ സി, സൗമ്യ രജിലേഷ് , പ്രമോദ് എന്നിവർ പ്രസംഗിക്കും
രചന മത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും ഉൾപ്പെടെ 277 ഇനങ്ങളിലായി 4048 കുട്ടികൾ കലാ പ്രകടനങ്ങൾ കാഴ്ചവെക്കുo. ഉപജില്ലയ്ക്ക് കീഴിലുള്ള 30 എൽ പി സ്കൂളുകളും 11 യുപി സ്കൂളുകളും 8 ഹയർസെക്കൻഡറി സ്കൂളുകളും ഉൾപ്പെടെ 49 സ്കൂളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 501 അംഗങ്ങൾ ഉൾപ്പെടുന്ന ബൃഹത്തായ സ്വാഗതസംഘം രൂപീകരിക്കുകയും 13 സബ് കമ്മിറ്റികളായി പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടക്കുകയും ചെയ്യുന്നുണ്ട്.
വിളംബര റാലി നാളെ ബുധൻ രാവിലെ 11 മണിക്ക് കട്ടാങ്ങലിൽ നടക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന വിളംബര റാലിക്ക് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ , വൈസ് പ്രസിഡണ്ട് എം സുഷമ, ജനറൽ കൺവീനർ പി.ജിജി , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് , എച്ച് എം ഫോറം കൺവീനർ കെ. ബഷീർ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ ശക്കീർ ചോല , പിടി രവീന്ദ്രൻ ,ഷാജു കുനിയിൽ അഷ്റഫ് കെ.പി , എം.ശ്രീകല, പിസി അബ്ദുൽ റഹീം, ജി.മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകും . പരിപാടികളിലേക്ക് എല്ലാ മാന്യ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
പത്രസമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ പി.ജിജി, ഉപജില്ല വിദ്യാഭ്യാസ സ്ടാഫീസർ കെ രാജീവ്, കെ.ബഷീർ, സക്കീർ ചോല, ജി മുജീബ് റഹ്മാൻ , പിസി അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു.
