നിയമവിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെ വെറുതെ വിട്ടു.ലഖ്‌നൗ പ്രത്യേക കോടതിയുടേതാണ് വിധി. ഇരമൊഴിമാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. അഭിഭാഷക വിദ്യാര്‍ത്ഥിയാണ് പീഡനക്കേസ് നല്‍കിയത്. പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയേയും വെറുതെ വിട്ടു.
ഷാജഹാന്‍പുരിലെ നിയമ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയാണ് ബിജെപി നേതാവും മുന്‍ എംപിയും മന്ത്രിയുമായിരുന്ന ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്.കേസില്‍ അറസ്റ്റിലായ ചിന്മയാനന്ദിന് പിന്നീട് അലഹാബാദ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയും സുഹൃത്തും അറസ്റ്റിലായിരുന്നു. പിന്നീട് ഇവരും ജാമ്യത്തിലിറങ്ങുകയായിരുന്നു.വിവാദമായ കേസിൽ സുപ്രീം കോടതിയുടെ അടക്കം ഇടപെടലുണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായതോടെ സംഭവം വലിയ വാര്‍ത്താ പ്രധാന്യം നേടി. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെണ്‍കുട്ടി പിന്നീട് കോടതിയില്‍ ഹാജരായി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പെണ്‍കുട്ടി ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നല്‍കി. സംഭവത്തില്‍ ഇരുവരും അറസ്റ്റിലായിരുന്നു
