ഭാഷാ പഠനത്തിന് ഉപരിയായി സർവകലാശാലകളിൽ മലയാളത്തെ വൈജ്ഞാനിക ഭാഷയായി ഉപയോഗപ്പെടുത്തണമെന്ന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ പ്രൊഫ. വി കാർത്തികേയൻ നായർ അഭിപ്രായപ്പെട്ടു. മലയാള ദിനാഘോഷം വനം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായിച്ചെടുക്കാൻ സാധിക്കാത്ത സൈന്ധവ ലിപി മുതൽ ഗോത്ര ഭാഷകൾ അടക്കം രണ്ടായിരത്തിലധികം ഭാഷകൾ ഇന്ത്യയിൽ ഉണ്ട്. ഇവയുടെ പ്രാദേശിക ഭേദങ്ങളെ ഉൾക്കൊള്ളുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഭാഷയുടെ സാധ്യത ഉപയോഗപ്പെടുത്തിയാണ് ഇന്ത്യൻ ജനതയിൽ ഐക്യം ഉണ്ടാക്കിയെടുക്കാൻ ഗാന്ധിജിക്ക് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വനം മേധാവി രാജേഷ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചീഫ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ പുകഴേന്തി, ഡോ. എൽ. ചന്ദ്രശേഖർ, ജസ്റ്റിൻ മോഹൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ പദ്മ മഹന്തി, ജോർജി പി മാത്തച്ചൻ, ഫോറസ്റ്റ് കൺസർവേറ്റർ ശ്യം മോഹൻലാൽ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ പ്രസീന തുടങ്ങിയവർ
