അതിദാരിദ്ര്യമുക്ത കേര‍ളമെന്ന ചരിത്രനേട്ടത്തിന് പിന്നാലെ അടുത്ത ലക്ഷ്യം ദാരിദ്ര്യം അവസാനിപ്പിക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇതിന്‍റെ ഭാഗമായാണ് മന്ത്രിസഭയുടെ പുതിയ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കോടിയിലധികം വരുന്ന ജനങ്ങൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, പ്രതിപക്ഷം ഇതെല്ലാം കണ്ട് വെപ്രാളത്തിലാണെന്നും, അതാണ് പ്രതിപക്ഷം കളവു പറയുന്നത്. കേന്ദ്രം നൽകേണ്ട തുക തന്നാൽ ക്ഷേപെൻഷൻ 2500 ആക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ഉപരോധം പിൻവലിക്കുകയാണെങ്കിൽ ക്ഷേപെൻഷൻ 2500 അല്ല മൂവായിരം വരെ ആക്കും. അതി ദാരിദ്ര്യത്തിലുള്ളവരെ കാണാതിരിക്കാൻ ബിജെപി ചെലവാക്കിയത് നൂറുകോടിയാണെന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.

വി ഡി സതീശൻ കേരളം മുഴുവൻ സന്ദർശിച്ച് അതി ദരിദ്രരെ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കണ്ടെത്തിയാൽ അവരെയും അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

എന്തോ അട്ടിമറി നടത്തി പ്രഖ്യാപനം നടത്തി എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. നാലര വര്‍ഷമായി തുടരുന്ന പ്രക്രിയയാണിത്. അന്നൊന്നും ഇതിനെതിരെ ഒരക്ഷരം അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. വിഡി സതീശന്‍ ഇതുവരെ എവിടെയായിരുന്നവെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *