എഐസിസി വക്താവ് ഡോ. ഷമാ മുഹമ്മദിന് ഇരട്ടവോട്ടെന്ന ആരോപണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
ഒരിടത്ത് പിതാവിന്റെ പേരും മറ്റൊരിടത്ത് മാതാവിന്റെ പേരും നൽകിയാണ് വോട്ട് ചേർത്തതെന്നാണ് ആരോപണം. ഷമാ മുഹമ്മദിന് എതിരെ നടപടിയെടുക്കുമെന്ന് പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ എന്നും എം.വി. ജയരാജൻ ചോദിച്ചു.
അതേസമയം തനിക്ക് ഒരു വോട്ടർ ഐഡി മാത്രമേ ഉള്ളൂവെന്നും താൻ പിണറായി വിജയനെതിരേ സംസാരിക്കുന്നത് കൊണ്ടാണ് തനിക്കെതിരേ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാവുന്നതെന്നും ഷമ ആരോപിച്ചു. തനിക്ക് രണ്ടു വോട്ടുണ്ടെന്ന തെളിവ് കൊണ്ടുവരാനും ഷമ വെല്ലുവിളിച്ചു.
2016 ഏപ്രിലിലാണ് ഈ വോട്ടര്‍ ഐഡി കിട്ടിയത്. അതിനു ശേഷം 2016 നിയമസഭ ഇലക്ഷനിലും 2019 ലോക്സഭ ഇലക്ഷനിലും 2020 കോര്പറേഷന് ഇലക്ഷനിലും വോട്ട് ചെയ്തു. ഇന്നലെ വരെ പ്രശ്നമുണ്ടായിട്ടില്ല. പക്ഷെ രമേശ് ചെന്നിത്തല കള്ളവോട്ട് വിഷയമാക്കിയപ്പോഴാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്”,പയ്യന്നൂരും മട്ടന്നൂരും കൂത്ത്പറമ്പുമെല്ലാം അവര്‍ കള്ളവോട്ടാണ് ചെയ്യുന്നത്. എന്നിട്ടവര്‍ പറയുകയാണ് ഞങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതെന്ന്. ഷമ മുഹമ്മദ് തന്റെ വോട്ടർ ഐഡി ഉയർത്തി കാട്ടി ആരോപിച്ചു.
