ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ മുന്നേറ്റം. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പത്ത് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. സർക്കാർ രൂപീകരിക്കുമെന്ന് എൻഡിഎ നേതാക്കൾ അവകാശപ്പെട്ടു.നിലവിലെ ഫല സൂചനകളിൽ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്.
നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ രൂപീകരണത്തിന്റെ പ്രാഥമികചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി. വളരെ വ്യക്തമായ സന്ദേശമാണ് ബിഹാറിലെ ജനങ്ങൾ നൽകിയിരിക്കുന്നത് അനിൽ ആന്റണി ഈ തിരഞ്ഞെടുപ്പിലും എൻഡിഎ സഖ്യം ബീഹാറിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ബീഹാറിൽ ഒരുപാട് വികസനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.RJD യുടെ പ്രകടനം വളരെ മോശമായിരുന്നു. രാഹുൽഗാന്ധി പറഞ്ഞ ഒരു കാര്യവും ജനങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
