മൂന്നിൽ രണ്ട് ഭൂരിപക്ഷവും കടന്ന് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരി NDA സഖ്യം. 243 സീറ്റിൽ 200ലേറെ സീറ്റിലാണ് JDU-BJP-LJP സഖ്യത്തിന്റെ വിജയക്കുതിപ്പ്. മഹാസഖ്യത്തിൽ RJD മാത്രമാണ് രണ്ടക്കം കടന്നത്. JDUനും BJPയ്ക്കും ഒപ്പം ചിരാഗ് പസ്വാന്റെ LJP യും മികച്ച പ്രകടനം നടത്തി. RJD-കോൺഗ്രസ്-ഇടതുസഖ്യം അറുപതിൽ താഴെ സീറ്റിലൊതുങ്ങി. ബിഹാറിൽ പത്താംതവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.
NDA- 202
INDIA-35
OTH-06
JSP -00
