തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഇടുക്കി ജില്ലയുടെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ രാജു.കെ ഫ്രാന്‍സിസ് ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങള്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുനിരീക്ഷകന്‍ വിലയിരുത്തി. ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ് രാജു കെ ഫ്രാന്‍സിസ്.

Leave a Reply

Your email address will not be published. Required fields are marked *