രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. എന്നാൽ, പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെ വെല്ലുവിളിച്ചെന്നും, രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങിയെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. നിയമസഭാ യോഗത്തിൽ അയാൾ പങ്കെടുക്കാൻ പാടില്ലായിരുന്നു. ഇരയെയും മാധ്യമങ്ങളെയും രാഹുൽ വെല്ലുവിളിച്ചു. പി ആർ ഏജൻസിയെ ഉപയോഗിച്ച് കോണ്ഗ്രസ് നേതാക്കളെ ആക്രമിച്ചു.

പ്രസവിച്ച അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം വരാൻ പാടില്ല. ഇരയെ പുറത്ത് എത്തിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരൻ സ്വയം അതില്ലാതാക്കി. കെ സുധാകരൻ ഇടക്കിടെ വാക്ക് മാറ്റി പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും എഐസിസി അദ്ദേഹത്തിനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോണ്ഗ്രസ് ആയി കാണാൻ തനിക്ക് കഴിയില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *