കുന്നമംഗലം : പൂനൂർ പുഴയിൽ അപകടത്തിൽപ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നമംഗലം വേലുപിലാക്കിൽ ബിജുവിന്റെ മകൻ ദ്രുവിത്ത് (20) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും കായിക പരിശീലനത്തിനായി ഇറങ്ങിയതായിരുന്നു. ഉച്ചക്ക് രണ്ടരയോടെ ദ്രുവിത്തിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ കുന്നമംഗലം മർകസിന് സമീപം പൂനൂർ പുഴയുടെ ഭാഗത്തുവെച്ചാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതാണ്.
ആർമിയിൽ ജോലിക്കായുള്ള കായിക പരിശീലനത്തിലായിരുന്നു ദ്രുവിത്ത്.
അമ്മ : നളിനി
Updating…
