ഉത്തർപ്രദേശിൽ കർഷകര്‍ക്കു നേരെ കാർ ഇടിച്ചു കയറ്റി കരഷകർ മരിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി. ലഖിംപുർ ക്രൈം ബ്രാഞ്ച് ഓഫിസിൽ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് ആശിഷ് മിശ്ര എത്തിയത്. ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതകമടക്കം എട്ട് കുറ്റങ്ങളാണ് ഉള്ളത്.ആശിഷിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണു സൂചന. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിൻവാതിലിലൂടെയാണ് ആശിഷ് അകത്തേക്കു കയറിയതെന്നും വിവരമുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആശിഷിനോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകുന്നത് ശനിയാഴ്ച വരെ നീട്ടിക്കൊണ്ടുപോയി. ഇന്ന് ആശിഷ് പൊലീസിന് മുന്നിലെത്തുമെന്ന് പിതാവ് അജയ് മിശ്ര അറിയിച്ചിരുന്നു. കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്.

നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *