മലപ്പുറം: നാടിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട്, വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്‌കൂളിന് മുന്നിൽ വെച്ച് ടിപ്പർ ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കൊളത്തൂർ നാഷണൽ എൽ.പി. സ്‌കൂളിലെ അറബി അധ്യാപികയായ നഫീസ ടീച്ചർ ആണ് അപകടത്തിൽ മരിച്ചത്.
കുരുവമ്പലം സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. സ്‌കൂൾ വിട്ട് സ്‌കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ടീച്ചർ. ഇതേ ദിശയിൽ വന്ന ടിപ്പർ ലോറി അമിത വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നഫീസയുടെ ഇരുചക്രവാഹനത്തിൽ തട്ടുകയും, ടീച്ചർ ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ലോറി അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
