സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 240 രൂപ കുറഞ്ഞ് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകിയെങ്കിലും, ഇന്ന് വില വീണ്ടും വർധിക്കുകയായിരുന്നു. ഇന്ന് ഒരു പവന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ (8 ഗ്രാം) ഇന്നത്തെ വിപണി വില 95,560 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,945 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില ഇന്നലെയായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *