ഈരാറ്റുപേട്ട നഗരസഭയിൽ വീണ്ടും ഭരണം തിരിച്ചു പിടിച്ച് യുഡിഎഫ് . വോട്ടെടുപ്പില്‍ എല്‍ഡിഎഫ് പങ്കെടുത്തില്ല.ഇതോടെ അഞ്ചിനെതിരെ 14 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി സുഹ്‌റ അബ്ദുൽ ഖാദർ വിജയിച്ചത്. അവിശ്വാസ പ്രമേയത്തിനിടെ കൂറ് മാറിയ കൗൺസിലർ യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തി.
നേരത്ത ഒന്‍പത് എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം അഞ്ച് എസ്ഡിപിഐ വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ടും അവിശ്വാസം ലഭിച്ചതോടെയാണ് യുഡിഎഫിനെതിരായ അവിശ്വാസ പ്രമേയം പാസായത്. ഇതിന് പിന്നാലെ എസ്ഡിപിഐയുടെ പിന്തുണ സിപിഐഎം തേടിയെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരമൊരു സഖ്യത്തിന് ശ്രമിച്ചിട്ടില്ലെന്ന് പാര്‍ട്ടി വിശദീകരിക്കുകയും ചെയ്തു.
കഴിഞ്ഞ മാസമാണ് എസ്‌ഡിപിഐയുടെ കൂടെ പിന്തുണയിൽ ഈരാറ്റുപേട്ടയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായത്. എന്നാൽ സിപിഎം വർഗീയ ശക്തികളുമായി കൂട്ടുകൂടുന്നുവെന്ന യുഡിഎഫ് പ്രചാരണം എൽഡിഎഫിനെ പ്രതിരോധത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *