തിരുവനന്തപുരം: വീടിനുള്ളിൽ രഹസ്യമായി ഹൈടെക് സംവിധാനങ്ങളോടെ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പോലീസ് പിടികൂടി. വലിയതുറ തോപ്പിനകം സ്വദേശി ധനുഷ് (26) ആണ് സിറ്റി ഡാൻസാഫ് (DANSAF) സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബോക്സിലുമായി വളർത്തിയ 72 സെന്റീമീറ്റർ, 23 സെന്റീമീറ്റർ എന്നിങ്ങനെ ഉയരമുള്ള രണ്ട് വലിയ ചെടികളാണ് പോലീസ് വീട്ടിൽ നിന്നും കണ്ടെടുത്തത്.

വീട്ടുവരാന്തയിലെ ഷൂറാക്കിനുള്ളിലായിരുന്നു ആരെയും സംശയിപ്പിക്കാത്ത രീതിയിൽ കഞ്ചാവ് വളർത്തിയിരുന്നത്. ചെടികളുടെ വളർച്ചയ്ക്കായി കൃത്രിമ പ്രകാശം നൽകുന്ന ലൈറ്റിംഗ് സംവിധാനങ്ങളും, വായുസഞ്ചാരത്തിനായി എക്‌സ്‌ഹോസ്റ്റ് ഫാനുകളും ഷൂറാക്കിനുള്ളിൽ സജ്ജമാക്കിയിരുന്നു. പിടികൂടിയ പ്രതിയെ തുടർനടപടികൾക്കായി വലിയതുറ പോലീസിന് കൈമാറി. ഇയാൾ ഇതിനു മുൻപും ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *