ഓഫീസ് കെട്ടിട വിവാദത്തിൽ മറുപടിയുമായി വി കെ പ്രശാന്ത് എംഎൽഎ. നിയമപരമായ കാലാവധി ഉണ്ട്. അതിനുള്ള തുകയും ഒടുക്കിയിട്ടുണ്ട്. ബിജെപി അജണ്ട കോൺഗ്രസ്സ് ഏറ്റെടുത്തു, അതാണ് ശബരീനാഥന്റെ ഫേസ് ബുക്ക് പോസ്റ്റ്. എം എൽ എ ഹോസ്റ്റലിൽ സാധാരണ മനുഷ്യർക്ക് എത്താൻ പ്രയാസമുണ്ട്. നിയമസഭ സമ്മേളനം നടക്കുമ്പോ എം എൽ എ ഹോസ്റ്റൽ ഉപയോഗിക്കാം. വട്ടിയൂർക്കാവിലെ ജനങ്ങൾക്ക് കാണാൻ സൗകര്യം ഉള്ള സ്ഥലത്തു ആണ് ഓഫീസ് പ്രവർത്തിക്കുന്നത്.
ജനങ്ങളെ കാണേണ്ട എന്നുള്ളവർ മണ്ഡലത്തിനു പുറത്തു ഓഫീസ് പ്രവർത്തിപ്പിക്കുമായിരിക്കും.LSGD കെട്ടിടങ്ങൾ എം എൽ എ മാർക്ക് സൗജന്യമായി ഓഫീസ് പ്രവർത്തിപ്പിക്കാം. ഞാനതല്ല ചെയുന്നത് കൃത്യമായ വാടക നിശ്ചയിച്ചിട്ടുണ്ട്.
ബിസിനസ് സ്ഥാപനമല്ല ജനങ്ങൾക്ക് വേണ്ടിയുള്ള സൗകര്യമാണ്. സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ടോയിലെറ്റ് സൗകര്യം പോലുമില്ലാത്ത കെട്ടിടം എന്ന് പ്രചരിപ്പിച്ചു അനുകമ്പ പിടിച്ചു പറ്റാനാണ് ആർ. ശ്രീലേഖ ശ്രമിക്കുന്നത്. ഇപ്പോൾ ടോയ്ലെറ്റ് സൗകര്യം ഉണ്ടെന്നു സമ്മതിക്കേണ്ടി വന്നു.
ബിജെപിക്ക് കുട പിടിക്കുന്നവരായി ശബരീനാഥൻ മാറി. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി വട്ടിയൂർക്കാവ് പിടിക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. ശബരീനാഥൻ എം എൽ എ ഹോസ്റ്റലിൽ ഇരുന്നാണോ അരുവിക്കരയിലെ ജനങ്ങളെ കണ്ടത്. ജനങ്ങൾക്ക് വേണ്ടി നിൽക്കുന്ന ആളെ വ്യാജ പ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു.
എം.എൽ.എ ഹോസ്റ്റലിൽ മറ്റാരെങ്കിലും താമസിക്കുന്നോ എന്നതിൽ അതിശയോക്തിയില്ല. എം എൽ എ മാരുടെ സ്റ്റാഫുകൾ അതിഥികൾ എന്നിവർ താമസിക്കാറുണ്ട്. ബിജെപി മേയർ ഇന്നലെ വിഷയം അവസാനിച്ചു എന്ന് പറഞ്ഞു. ബിജെപി അവസാനിപ്പിക്കുന്ന അജണ്ടകൾ കോൺഗ്രസ്സ് ഏറ്റെടുക്കുകയാണെന്നും വി കെ പ്രശാന്ത് പറഞ്ഞു.
