2020-ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. അതേസമയം, കേസിലെ മറ്റ് അഞ്ച് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

ഗുൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്‌മാൻ, മീര ഹൈദർ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അഞ്ച് വർഷത്തോളമായി പ്രതികൾ കസ്റ്റഡിയിൽ തുടരുന്ന പശ്ചാത്തലത്തിലാണ് അഞ്ച് പേർക്ക് ജാമ്യം നൽകിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ (CAA) (UAPA) പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ കലാപത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യുഎപിഎ (UAPA) ഉൾപ്പെടെയുള്ള നിയമങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *