രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 11 ശതമാനം കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണം. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592. കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,814 ആയി .

19,391 പേർ കൂടി രോഗമുക്തരായി . ആകെ രോഗമുക്തരായവരുട എണ്ണം 3,33,82,100 ആയി. ഉയർന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയത്– 98.07%. നിലവിൽ 2,03,678 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. 1.43 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *